Sunday, June 29, 2008

ആശംസകള്‍

എന്‍.എസ്സ്.എസ്സ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി.കെ.നാരായണപ്പണിക്കര്‍,അസ്സിസ്റ്റന്റ് സെക്രട്ടറി ശ്രീ.ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ ശ്രീ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവരടക്കമുള്ള എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും തോട്ടറ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ എല്ലാ വിധ ആശംസകളും അറിയിച്ചുകൊള്ളുന്നു.

ഇന്നത്തെ പത്രത്തില്‍ വായിക്കൂ...
മനോരമ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=4182582&BV_ID=@@@
Mathrubhumi
http://www.mathrubhumi.com/php/newsFrm.php?news_id=1234745&n_type=NE&category_id=3&Farc=

Wednesday, June 18, 2008

ആചാര്യസ്മരണ

മന്നത്ത് പത്മനാഭന്‍
=================
1878 ജനുവരി 2 നു ചങ്ങനാശ്ശേരിയില്‍ ജനനം. 1914-ല്‍ എന്‍.എസ്സ്‌.എസ്സ്‌ സ്ഥാപിച്ചു. പിന്നീട് വൈക്കം സത്യാഗ്രഹം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ
പ്രക്ഷോഭങ്ങള്‍ എന്നിവയിലൂടെ സാമൂഹ്യ നവോത്ഥാന രംഗത്ത് സജീവ സാന്നിധ്യമായി. വിമോചനസമര നായകന്‍ എന്ന നിലയിലും പ്രശസ്തനായി. 'ഭാരതകേസരി' പുരസ്കാരം നേടി. 1966-ല്‍ പത്മഭൂഷണ്‍ അവാര്‍ഡ്‌ നേടി. 31 വര്‍ഷം എന്‍.എസ്സ്‌.എസ്സ്‌ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു .
1970 ഫെബ്രുവരി 25-നു ആ യുഗപ്രഭാവന്‍ നമ്മെ വിട്ടു പിരിഞ്ഞു.

മറ്റു ചിത്രങ്ങള്‍

ദീപാവലി,തൃക്കാര്‍ത്തിക ആഘോഷങ്ങളില്‍ നിന്നും.....























































Tuesday, June 17, 2008

കുടുംബസംഗമം ചിത്രങ്ങള്‍







വിശിഷ്ടാതിഥികള്‍ക്ക് വരവേല്‍പ്പ്







കുടുംബഡയറക്ടറിപ്രകാശനം







എന്‍.എസ്സ്.എസ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ എം.എം.ഗോവിന്ദന്‍ കുട്ടി മാസ്റ്ററെ കരയോഗം ആദരിക്കുന്നു.





ആദരങ്ങളേറ്റുവാങ്ങിയ ശ്രീ എം.എം.ഗോവിന്ദന്‍ കുട്ടി മാ‍സ്റ്ററുടെ മറുപടിപ്രസംഗത്തില്‍ നിന്ന്

ഇപ്പോഴത്തെ ഭരണസമിതി

ഇപ്പോഴത്തെ ഭരണസമിതി
സി.കെ.രവീന്ദ്രപ്പണിക്കര്‍ - പ്രസിഡന്റ്
ടി.ആര്‍.ഗോവിന്ദന്‍ - സെക്രട്ടറി
എം.എ.രാമകൃഷ്ണന്‍ നായര്‍ - വൈസ് പ്രസിഡന്റ്
സുമേഷ് - ജോയിന്റ് സെക്രട്ടറി
ശ്രീകാന്ത് എസ് നായര്‍ - ഖജാന്‍ജി
കെ.എസ്.രാജശേഖരന്‍ - യൂണിയന്‍ പ്രതിനിധി
കെ.എസ്.ബാബു - യൂണിയന്‍ പ്രതിനിധി
സന്തോഷ് പി.കെ - ഇലക്ടറല്‍ റോള്‍ മെമ്പര്‍
ദിപു ടി.യു - കമ്മിറ്റി അംഗം
ജയകൃഷ്ണന്‍ - കമ്മിറ്റി അംഗം

ഭാവിപരിപാടികള്‍

ഈ ഓണക്കാലത്ത് ചെസ്സ് പഠിക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ അണിനിരത്തി ഒരു ചെസ്സ് പരിശീലന ക്യാമ്പ് നടത്തുവാന്‍ ആലോചിക്കുന്നു. കേരളത്തിലെ പ്രശസ്ത ചെസ് ആചാര്യനായ ശ്രീ.പി.വി.നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ക്ലാസ്സുകള്‍ എടുക്കും.
കുട്ടികളുടെ കയ്യെഴുത്തു മാസികയും ഈ ഓണക്കാലത്ത് പുറത്തിറക്കാന്‍ ആലോചിക്കുന്നു...
കരയോഗത്തിലെ കുട്ടികളുടെ വാദ്യകലാസംഘത്തിന്റെ അരങ്ങേറ്റം മണ്ഡലവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുവാനാണ് തീരുമാനം.
കൂടാതെ പതിവു പോലെ ദീപാവലി,കാര്‍ത്തിക വിളക്ക്,മണ്ഡലവിളക്ക് ആഘോഷങ്ങള്‍ മുമ്പത്തേതിലും ഗംഭീരമായി നടത്തുന്നതായിരിക്കും.

കുടുംബസംഗമം 2008


3218-‍ാം നമ്പര്‍ തോട്ടറ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ 2008 വര്‍ഷത്തെ കുടുംബസംഗമം മെയ് 18 ഞായറാഴ്ച വിവിധ കലാകായികപരിപാടികളോടെ കരയോഗമന്ദിരത്തില്‍ വച്ചു സമുചിതമായി ആഘോഷിച്ചു.