Thursday, June 18, 2009

കുടുംബസംഗമം - 2009

കരയോഗത്തിന്റെ ഈ വര്‍ഷത്തെ കുടുംബസംഗമം 2009 മെയ് 10 നു കരയോഗമന്ദിരത്തില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30ന് പതാക ഉയര്‍ത്തലോടെ ചടങ്ങുകള്‍ ആരംഭിച്ചു. പിന്നീട് കുട്ടികളുടെ കായികമത്സരങ്ങള്‍ നടന്നു. അതിനുശേഷം 1 മണിയോടെ ഉച്ചഭക്ഷണം. വീണ്ടും വിനോദപരിപാടികള്‍ തുടര്‍ന്നു. ക്വിസ്, റിവേഴ്സ് ക്വിസ് എന്നീ ആവേശകരമായ മത്സരങ്ങള്‍ എന്നിവയ്ക്കൊപ്പം ഒട്ടേറെ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകി. വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. മുന്‍ തീരുമാനപ്രകാരം വളരെ ലളിതമായ ചടങ്ങായിരുന്നു. കൊച്ചി-കണയന്നൂര്‍ താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗവും സമീപ കരയോഗമായ കീച്ചേരി കരയോഗത്തിന്റെ പ്രസിഡന്റുമായ ശ്രീ പി.രമേശന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീ ടി.ആര്‍ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. സമുദായാംഗങ്ങളുടെ ഒത്തൊരുമയില്‍ ഉദ്ഘാടകന്‍ അതിയായ ആഹ്ലാദം രേഖപ്പെടുത്തി. വരും കാലങ്ങളിലും എല്ലാ അംഗങ്ങളുടെയും കൂട്ടായ്മ എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. സെക്രട്ടറി ശ്രീകാന്ത് എസ്.നായര്‍ ചടങ്ങിന് സ്വാഗതവും യൂണിയന്‍ പ്രതിനിധി ശ്രീ കെ.എസ് രാജശേഖരന്‍ കൃതജ്ഞതയും പറഞ്ഞു. ഭക്ഷണത്തിന് ശേഷം രാത്രി 9 മണിയോടെ ഈ വര്‍ഷത്തെ കുടുംബസംഗമപരിപാടികള്‍ക്ക് സമാപനമായി.

Wednesday, May 20, 2009

സുവനീര്‍ - സൃഷ്‌ടികള്‍ ക്ഷണിക്കുന്നു

കരയോഗം പുറത്തിറക്കുന്ന സുവനീറിലേക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. പ്രായഭേദമെന്യേ ദേശഭേദമെന്യേ ആര്‍ക്കും സൃഷ്‌ടികള്‍ അയക്കാവുന്നതാണ്. പോസ്റ്റല്‍ ആയി അയക്കുന്നവര്‍ താഴെ കാണുന്ന വിലാ‍സത്തിലും ഇ-മെയില്‍ മുഖാന്തിരവും സൃഷ്‌ടികള്‍ അയക്കാവുന്നതാണ്.
E-mail: Sreekanthsnair.79@gmail.com

പോസ്റ്റല്‍ വിലാസം:

സെക്രട്ടറി
എന്‍.എസ്സ്.എസ്സ്.കരയോഗം (രജി. നം.3218)
തോട്ടറ
അരയന്‍കാവ്
എറണാകുളം
പിന്‍ - 682315

Tuesday, May 12, 2009

പുതിയ ഭരണസമിതി

2008-11 കാലത്തേക്കുള്ള പുതിയ ഭരനസമിതിയെ തെരഞ്ഞെടുത്തു...19.10.08-ല്‍ കരയോഗം പ്രസിഡന്റ് ശ്രീ.സി.കെ.രവീന്ദ്രപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ എന്‍.എസ്സ്.എസ്സ് കൊച്ചി-കണയന്നൂര്‍ താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ.സുരേഷ് ചന്ദ്രന്‍,ശ്രീ.ശ്രീകാന്ത് എസ്.എന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി പങ്കെടുത്തു.

യോഗം ഐകകണ്ഠേന തെരഞ്ഞെടുത്ത പുതിയ ഭരണസമിതി താഴെ പറയും പ്രകാരമാണ്.
ടി.ആര്‍ ഗോവിന്ദന്‍ - പ്രസിഡന്റ്
എം.എ.രാമകൃഷ്ണന്‍ നായര്‍ - വൈസ് പ്രസിഡന്റ്
ശ്രീകാന്ത് എസ്.നായര്‍ - സെക്രട്ടറി
ദിപു ടി.യു - ജോ.സെക്രട്ടറി
സി.കെ.രവീന്ദ്രപ്പണിക്കര്‍ - ഖജാന്‍ജി
കെ.എസ്.രാജശേഖരന്‍ - യൂണിയന്‍ പ്രതിനിധി
പി.എന്‍ പ്രദീപ് - യൂണിയന്‍ പ്രതിനിധി
പി.കെ സന്തോഷ് കുമാര്‍ - ഇലക്ടറല്‍ റോള്‍ മെമ്പര്‍
കൃഷ്ണരാജ് - കമ്മിറ്റി അംഗം

Sunday, June 29, 2008

ആശംസകള്‍

എന്‍.എസ്സ്.എസ്സ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി.കെ.നാരായണപ്പണിക്കര്‍,അസ്സിസ്റ്റന്റ് സെക്രട്ടറി ശ്രീ.ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ ശ്രീ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവരടക്കമുള്ള എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും തോട്ടറ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ എല്ലാ വിധ ആശംസകളും അറിയിച്ചുകൊള്ളുന്നു.

ഇന്നത്തെ പത്രത്തില്‍ വായിക്കൂ...
മനോരമ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=4182582&BV_ID=@@@
Mathrubhumi
http://www.mathrubhumi.com/php/newsFrm.php?news_id=1234745&n_type=NE&category_id=3&Farc=

Wednesday, June 18, 2008

ആചാര്യസ്മരണ

മന്നത്ത് പത്മനാഭന്‍
=================
1878 ജനുവരി 2 നു ചങ്ങനാശ്ശേരിയില്‍ ജനനം. 1914-ല്‍ എന്‍.എസ്സ്‌.എസ്സ്‌ സ്ഥാപിച്ചു. പിന്നീട് വൈക്കം സത്യാഗ്രഹം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ
പ്രക്ഷോഭങ്ങള്‍ എന്നിവയിലൂടെ സാമൂഹ്യ നവോത്ഥാന രംഗത്ത് സജീവ സാന്നിധ്യമായി. വിമോചനസമര നായകന്‍ എന്ന നിലയിലും പ്രശസ്തനായി. 'ഭാരതകേസരി' പുരസ്കാരം നേടി. 1966-ല്‍ പത്മഭൂഷണ്‍ അവാര്‍ഡ്‌ നേടി. 31 വര്‍ഷം എന്‍.എസ്സ്‌.എസ്സ്‌ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു .
1970 ഫെബ്രുവരി 25-നു ആ യുഗപ്രഭാവന്‍ നമ്മെ വിട്ടു പിരിഞ്ഞു.

മറ്റു ചിത്രങ്ങള്‍

ദീപാവലി,തൃക്കാര്‍ത്തിക ആഘോഷങ്ങളില്‍ നിന്നും.....























































Tuesday, June 17, 2008

കുടുംബസംഗമം ചിത്രങ്ങള്‍







വിശിഷ്ടാതിഥികള്‍ക്ക് വരവേല്‍പ്പ്







കുടുംബഡയറക്ടറിപ്രകാശനം







എന്‍.എസ്സ്.എസ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ എം.എം.ഗോവിന്ദന്‍ കുട്ടി മാസ്റ്ററെ കരയോഗം ആദരിക്കുന്നു.





ആദരങ്ങളേറ്റുവാങ്ങിയ ശ്രീ എം.എം.ഗോവിന്ദന്‍ കുട്ടി മാ‍സ്റ്ററുടെ മറുപടിപ്രസംഗത്തില്‍ നിന്ന്